കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മ കായിക മേഖലയെ ഉയർത്തിക്കൊണ്ടുവരുന്ന ഭാഗമായും, ലഹരിയുടെ ഉപയോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കളിയാണ് ലഹരി എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ടി.സി.സി കോഴിക്കോട് വാർഷിക സമ്മേളനം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.
സമ്മേളനത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ( സബ് ജില്ലകളിൽ നിന്നും ) അധ്യാപകർ പങ്കെടുത്തു. സമ്മേളനത്തിൽ ടി.സി.സി യുടെ സെക്രട്ടറിയായി അർജുൻ( കൂത്താളി എ.യു.പി സ്കൂൾ), പ്രസിഡണ്ടായി ശ്രീജിലേഷ് (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), ട്രഷറർ രാഹുൽ (വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ) , സെക്രട്ടറിമാരായി രജിൽ ടി (കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പുറമേരി ) ,ജാസിർ ( ജനത എ.യു.പി സ്കൂൾ പാലത്ത്) എന്നിവരെ തിരഞ്ഞെടുത്തു.