ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക: ഫാർമസിസ്റ്റ്സ് അസോസിയേഷൻ പേരാമ്പ്ര ഏരിയ കൺവെൻഷൻ

news image
Sep 11, 2024, 4:31 pm GMT+0000 payyolionline.in

പേരാമ്പ്ര: നമ്മുടെ സംസ്ഥാനത്ത് ഔഷധ വിപണിയിൽ വർദ്ധിച്ചു വരുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സർക്കാർ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കെ.പി പി എ പേരാമ്പ്ര ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സർക്കാരിതര മേഖലയിൽ പലവിധ സബ്സിഡി റീട്ടെയിൽ ചെയ്ൻ ഫാർമസികൾ മുഖേന ജനറിക്ക് മരുന്നുകളുടെ വിൽപനയും ഉപഭോഗവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താത് മൂലം രോഗശമനം അസാധ്യമാകുന്നതും രോഗാതുരത കൂടുന്നതും വിശിഷ്യാ ജീവിതശൈലി രോഗങ്ങൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ സവിശേഷ പശ്ചാത്തലത്തിൽ രോഗ ശുശ്രൂഷ മേഖലയിൽ ഒരു ഭീഷണിയായി തീരുന്നുണ്ടെന്ന് കെ പി പി എ ഏരിയാ കൺവെൻഷൻ ആശങ്ക രേഖപ്പെടുത്തി.


ഫാർമസിസ്റ്റുകളുടെ കാലോചിതമായി പുതുക്കിയ മിനിമം വേതനം ഉടൻ പ്രാബല്യത്തിലാക്കുക, സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് ഇൻഷ്വറൻസ്/ ക്ഷേമനിധി പരിരക്ഷ ഉറപ്പുവരുത്തുക, അസിസ്റ്റൻഡ് ഫാർമസി കോഴ്സ് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷനിൽ ആവശ്യപ്പെട്ടു .

കൺവെൻഷൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം ടി. സതീശൻ ഉദ്ഘാടനം ചെയ്തു.
പി.കെ രാജീവൻ സ്വാഗതവും റനീഷ് എ.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ എസ്. ഡി. സലീഷ് കുമാർ , സി.സി ഉഷ , ഷോജി. വി എം എന്നിവർ സംസാരിച്ചു.
പി.കെ രാജീവൻ ഏരിയാ സിക്രട്ടറി യായും സി.സി . ഉഷ പ്രസിഡണ്ട് ട്രഷറർ പ്രേംനാഥ് എന്നിവരെയും ഉൾപ്പടെ ഭാരവാഹികളായി കൺവെൻഷൻ തെരത്തെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe