ചൈന: 12ദിവസമായി തുടർച്ചയായി വട്ടം ചുറ്റുന്ന ഒരുകൂട്ടം ചെമ്മരിയാടുകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. വടക്കൻ ചൈനയിലെ ഒരു ഫാമിലാണ് ഈ വിചിത്രസംഭവം. ഘടികാര ദിശയിൽ നിരതെറ്റാതെ ആടുകൾ നീങ്ങുന്നത് വിഡിയോയിൽ കാണാം. കുറച്ച് ആടുകൾ ആദ്യം വട്ടം ചുറ്റാൻ തുടങ്ങിയെന്നും പിന്നീട് കൂടുതൽ ആടുകൾ ഇവയോടപ്പം ചേരുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ.
‘ദി ഗ്രേറ്റ് ഷീപ്പ് മിസ്റ്ററി’ എന്ന കുറിപ്പോടെ ചൈനയിലെ പ്രദേശികമാധ്യമമായ ‘പീപ്പിൾ ഡെയിലി’യാണ് ഈ വിഡിയോ ആദ്യമായി ട്വിറ്ററിൽ പങ്കുവെച്ചത്. ഇപ്പോഴും ആടുകളുടെ പെരുമാറ്റത്തിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. എന്നാൽ ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമാം ആടുകൾ ഇങ്ങനെ പെരുമാറുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.