പയ്യോളി എംഎസ്എഫിന് ഇനി പുതുനേതൃത്വം: സജാദ് പ്രസിഡന്റ്- സിനാൻ ജനറൽ സെക്രട്ടറി – യൂനുസ് ട്രഷറർ

news image
Oct 15, 2023, 4:15 pm GMT+0000 payyolionline.in

 

പയ്യോളി: ഗാസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് പയ്യോളി  എം.എസ് എഫ് കൗൺസിൽ മീറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് സഹദ് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി യോഗം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ എസ്.കെ.സമീർ , ഹസനുൽ ബന്ന, എസ്.എം.ബാസിത് , സവാദ് വയരോളി എന്നിവർ പ്രസംഗിച്ചു. കൗൺസിൽ മീറ്റിൽ പുതിയ വർഷത്തെ ഭാരവാഹികളായി സജാദ് കാഞ്ഞിരമുള്ള പറമ്പിൽ പ്രസിഡണ്ട് ,യൂസഫ് , ആദിൽ , ഫാസിൽ വൈസ്.പ്രസിഡണ്ടുമാർ, സിനാൻ തച്ചൻകുന്ന് ജനറൽ സെക്രട്ടറി, മുന്ന പാറമ്മൽ ,ഷമ്മാസ് , ഷാമിൽ സെക്രട്ടറിമാർ, യൂനുസ് പാറക്കണ്ടി ട്രഷറർ എന്നിവരേയും വിവിധ വിംഗ് കൺവീനർമാരായി ഇർഫാൻ മൂരാട് (ബാലവേദി), ഷാക്കിർ (കാമ്പസ് ) , സിയാൻ (മീഡിയ) എന്നിവരേയും തിരഞ്ഞെടുത്തു. ജസീൽ സ്വാഗതവും സജാദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe