ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനം മാതൃകാപരം: തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ

news image
Sep 25, 2024, 10:24 am GMT+0000 payyolionline.in

കോഴിക്കോട് : കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു.
വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്തു.
പൊതു സമൂഹതിന്ന് മുമ്പാകെ ആൻ്റിബയോട്ടിക്ക് റസിസ്റ്റൻസ് ബാക്ടിരിയയുടെ അപകടത്തെ കുറിച്ചും മരുന്നുകളുടെ ദുരുപയോഗത്തെ കുറിച്ചും നടത്തിക്കൊണ്ടിരിക്കുന്ന ഫാർമസിസ്റ്റുകളുടെ ശാസ്ത്രീയമായ ബോധവത്ക്കരണ ഇടപെടലുകൾ സമൂഹത്തിന് ഗുണപരമായി തീരുന്നുണ്ടെന്നും എം.എൽ എ പറഞ്ഞു.


കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ(കെപിപിഎ),വിവിധ ഫാർമസി കോളേജുകൾ, സംയുകതമായി സംഘടിപ്പിച്ച പരിപാടി സ്വാഗത സംഘം കൺവീനർ ജയചന്ദ്രൻ.പി  സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാർമസി കൗൺസിൽ എക്സികുട്ടീവ് മെമ്പർ ടി സതീശൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻഡ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി.


ഡോ. വിനയ ഒ. ജി, ഡോ. അൻജന ജോൺ, പ്രൊഫസർ രാജീവ് തോമസ്, ഡോ. ഷൈമോൾ.ടി, ഹംസ കണ്ണാട്ടിൽ, മഹമൂദ് മൂടാടി എന്നിവർ സംസാരിച്ചു. എം. ജിജീഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തുടർ വിദ്യാസ പരിപാടിയിൽ മഞ്ജു സി.എസ് ( അസോ : പ്രൊഫസർ ഇൻ ഫർമസി ഗവ. മെഡിക്കൽ കോളേജ് ) ക്ലാസ് എടുത്തു. ഫാർമ കൾചറൽ പ്രോഗ്രാമിന് നാസർ പി പി, ജസ്‌ല പി പി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe