കൊയിലാണ്ടി: നഗരസഭയുടെ ഓണാഘോഷപരിപാടികൾ ആഗസ്റ്റ് 19മുതൽ 27 വരെ കൊയിലാണ്ടി ടൗൺഹാളിൽ നടക്കും.19 ന് വൈകീട്ട് വിപണനമേള നഗരസഭാ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്. കുടുംബശ്രീ നിർമ്മിത ഉൽപ്പന്നങ്ങളുടെ വില്പനയ്ക്ക് പുറമേ സർക്കാർ സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തവും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളായി കലാസാംസ്കാരിക പരിപാടികളും ഇതിൻറെ ഭാഗമായി നടക്കും.
വൈകുന്നേരം 5 മണി മുതലാണ് കലാസാംസ്കാ രിക സദസുകൾ നടക്കുക. ഓണം സാംസ്കാരിക പരിപാടികൾ 20 ന് വൈകീട്ട് 5ന് കാനത്തിൽ ജമീല എംഎൽഎ. ഉദ്ഘാടനം ചെയ്യും. 20ന് കണ്ണൂർ മയ്യിൽ അധീനയുടെ നാട്ടുമൊഴി – നാടൻ കലാമേള, 21ന് കുടുംബശ്രീ അംഗങ്ങൾ ഒരുക്കുന്ന രചത നൂപുരം – കലാപരിപാടി കൾ . 25ന് അസർമുല്ല – മാപ്പിള കലകളുടെ രംഗവിഷ്കാരം 23ന് മധുരിക്കും ഓർമ്മകളെ പഴയകാല നാടക, ഗസൽ, സിനിമാഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടി. 24ന് എം.ടി. ഫിലിം ഫെസ്റ്റിവൽ .രാവിലെ മുതൽ വിവിധ എം.ടി. സിനിമകളുടെ പ്രദർശനം 25ന് സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ നാടകം -മൂക്കുത്തി . 26ന് പെണ്ണകം – ദേശീയതലത്തിൽ അംഗീകാരം ലഭിച്ച ബഹുഭാഷാ ഗീതങ്ങളുടെ അവതരണം. 27-ന് സമാപന പരിപാടി ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. സിനിമ പിന്നണി ഗായിക മൃദുല വാര്യർ മുഖ്യാതിഥിയാവും. പത്രസമ്മേളനത്തിൽ നഗരസഭാ അധ്യക്ഷ സുധാ കിഴക്കേപ്പാട്ടിൽ ഉപാധ്യക്ഷൻ കെ. സത്യൻ സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ ഷിജു, ഇ.കെ. അജിത്ത് പ്രതിപക്ഷ നേതാവ് പി. രത്നവല്ലി, ശശി കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.