കൊയിലാണ്ടി: പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്കൃതവും ജ്യോതിഷവും പാഠ്യവിഷയമാക്കണമെന്നും ഓ ഇ സി ആനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്നും കേരള ഗണകകണിശ സഭ കോഴിക്കോട് ജില്ല നേതൃയോഗം കൊയിലാണ്ടിയിൽ ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജന:സെക്രട്ടറി കെ.കെ.സുധാകരൻ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന കമ്മറ്റി അംഗം പി.കെ പുരുഷോത്തമൻ, കൈതക്കൽ ചന്ദ്രൻ, സുധീപ് കുറ്റ്യാടി, രാമകൃഷ്ണൻ പേരാമ്പ്ര, രമേശൻ പുറ്റാട്ട്, ദിലീപ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.