പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണി സ്വയംവരഘോഷയാത്ര നടന്നു. പള്ളിക്കര നിവാരണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കീഴൂർ ശിവ ക്ഷേത്രത്തിൽ സമാപിച്ചു. യജ്ഞാചാര്യ രമാദേവി തൃപ്പൂണിത്തറ, വിജയകുമാർ ശർമ്മ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. യജ്ഞം ഞായറാഴ്ച സമാപിക്കും.