പയ്യോളി: പുനർനിർമാണം നടക്കുന്ന കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൽ കാര്യാട്ട് കേളൻ എന്നവരുടെ സ്മരണയ്ക്കായി മകൻ ഹരിദാസൻ കാര്യാട്ട് ക്ഷേത്ര സന്നിധിയിൽ ദീപസ്തംഭം സമർപ്പിച്ചു.
ക്ഷേത്ര പുനർനിർമാണ കമ്മിറ്റി ചെയർമാൻ കാര്യാട്ട് ഗോപാലൻ ദീപസ്തംഭം ഏറ്റുവാങ്ങി. പി കെ അശോകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻരാജ് തിരുമൂർത്തി, കെ എം രാമകൃഷ്ണൻ, സുഭാഷ് കോമത്ത്, കെ പി ബാലകൃഷ്ണൻ, മഹേഷ് കോമത്ത്, ദേവി വെട്ടിപ്പാണ്ടി എന്നിവർ സംസാരിച്ചു.