കൊയിലാണ്ടി: കീഴരിയൂരിൽ ഗൃഹനാഥ കിണറ്റിൽ വീണ് മരിച്ചു. ഇന്ന് പുലർച്ചെ 3 മണിയോട് കൂടി കീഴരിയൂർ നടുവത്തൂർ മംഗലത്ത്താഴ വീട്ടിൽ കുഞ്ഞിക്കണാരന്റെ ഭാര്യ സുലോചനേ (52) യാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്തു. കൊയിലാണ്ടി ആശുപത്രിയിലെക്ക് മാറ്റി.
എഫ്.ആർ.ഒ. പി കെ ഇർഷാദ് കിണറ്റിൽ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടു കൂടി റെസ്ക്യു നെറ്റിൽ സ്ത്രീയെ മുകളിൽ എത്തിച്ചത്. കൊയിലാണ്ടി ഗ്രേഡ് എ.എസ്.ടി ഒ പി. മജീദിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ കെ ബിനീഷ് , വിഷ്ണു, ശ്രീരാഗ്, സജിത്ത് പി കെ. റഷീദ്, ഹോംഗാർഡ്മാരായ ടിപി ബാലൻ , സോമൻ അഗ്നി രക്ഷാ സംഘത്തിലുണ്ടായിരുന്നു.