കാട്ടിലപ്പീടിക എന്ന ഗ്രാമത്തെയോർത്ത് വരുംതലമുറ അഭിമാനിക്കുo : വി ഡി സതീശൻ

news image
Jul 7, 2023, 7:04 am GMT+0000 payyolionline.in
കൊയിലാണ്ടി:  കേരളത്തെ ദുരന്തങ്ങളിൽ നിന്നും രക്ഷിച്ച ഒരു സമരത്തിന്റെ തുടക്കo കുറിച്ച ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കാട്ടിലപ്പീടിക സത്യഗ്രഹ സമരത്തിന്റെ 1000 ആം ദിവസത്തെ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയിരുന്നു വി ഡി സതീശൻ.
സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിനെയാണ് വികസനം എന്ന് വിളിക്കുക അതിനായി സാധാരണക്കാരന്റെ കണ്ണുനീര് വീഴാതെ വികസന പദ്ധതികൾ ആവിഷ്കരിക്കണം അല്ലാതെ കോർപ്പറേറ്റുകളുടെയും റിയൽ എസ്റ്റേറ്റ് മാഫിയകളുടെയും താല്പര്യങ്ങളെ സംരക്ഷിച്ച് നാടിനെ ഒറ്റുകൊടുക്കുകയല്ല വേണ്ടത്. ജനങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന പാരിസ്ഥിതിക ദുരന്തം ഉണ്ടാക്കുന്ന കേരളത്തെ കടക്കണിയിൽ ആക്കുന്ന കെ റെയിൽ പദ്ധതിയെ തോൽപ്പിക്കുക എന്നാൽ കേരളത്തെ രക്ഷിക്കുക എന്നാണ് അർത്ഥം. അതിനായി നിങ്ങളുടെ പോരാട്ടത്തിൽ അന്ത്യശ്വാസം വരെ ഞങ്ങളും ഉണ്ടാകും.
ജനകീയ സമരങ്ങളുടെ മുന്നിൽ തോൽക്കുന്നത് ഒരു മോശം കാര്യമല്ല എന്ന് ഇടതുപക്ഷമുന്നണി മനസ്സിലാക്കണം. സമരത്തെ തുടർന്ന് എക്സ്പ്രസ് ഹൈവേ പദ്ധതി പിൻവലിച്ച യുഡിഎഫ് മാതൃക അംഗീകരിക്കാൻ തയ്യാറാവണം . ഈഗോ ജനാധിപത്യ സംസ്കാരത്തിന് നിരക്കുന്നതല്ല അദ്ദേഹം കൂട്ടിച്ചേർത്തു.മുസ്ലിം ലീഗ് സംസ്ഥാന  സെക്രട്ടരി കെ.എം ഷാജി മുഖ്യപ്രഭാഷകൻ ആയിരുന്നു.സമരസമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ അധ്യക്ഷം വഹിച്ചു. മുസ്ഥഫ ഒലീവ് സ്വാഗതവും സുനീഷ് കീഴാരി നന്ദിയും പറഞ്ഞു.
ജോസഫ് എം. പുതുശ്ശേരി എക്സ് എം.എൽ എ, സി.ആർ നീലകണ്ഠൻ, എം.പി. ബാബുരാജ്, എസ് രാജീവൻ , ബാബു കുട്ടഞ്ചിറ, ശൈവ പ്രസാദ്, വിജയരാഘവൻ ചേലിയ , സിന്ധു ജയിംസ്, റോസിലിൻ ഫിലിപ്പ്, ബദറുദ്ദീൻ മാടായി, ചന്ദ്രാംഗതൻ മാടായി , ശരണ്യ രാജ്, പ്രസംഗിച്ചു.ബാബു ചെറുവത്ത്, പി.കെ.ഷിജു, നസീർ ന്യൂജെല്ല, പ്രവീൺ ചെറുവത്ത്, ഫാറൂഖ് കമ്പായത്തിൽ, ലതീഫ് റയ്യാൻ , ശാലു തോട്ടോളി, സത്യൻ തോട്ടോളി, നിസാർ ചേവും പുരക്കൽ, ഉബൈബ് ടി.എം, ശ്രീജ കണ്ടിയിൽ, ഉഷാ രാമകൃഷ്ണൻ , ഹർഷിത തോട്ടോളി, ശീല തോട്ടോളി, ശ്രീജ മുണ്ടക്കാട് ,സുകേഷ് രാം നിവാസ് , റസാക്ക് കുളമ്പോ നേതൃത്വം നൽകി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe