പയ്യോളി : പയ്യോളി പ്രമുഖ സോഷ്യലിസ്റ്റും എസ്. എൻ ഡി.പി യൂണിയൻ നേതാവും സാമൂഹ്യ പ്രവർത്തകനുമായ കാഞ്ഞിരോളി കുഞ്ഞികണ്ണൻ്റെ നിര്യാണത്തിൽ പയ്യോളി ടൗണിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. യോഗത്തിൽ പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. ഹരിദാസൻ അധ്യക്ഷം വഹിച്ചു.
കെ.വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. കൊളാവിപ്പാലം രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.ടി. രാഘവൻ, അർജുനൻ അരയക്കണ്ടിഎസ്. എൻ . ഡി.പി. യൂണിയൻ യൂത്ത്മൂവ്മെൻ്റ് മലബാർ മേഖലാ കോർഡിനേറ്റർ, നഗരസഭാ കൗൺസിലർ ചെറിയാവി സുരേഷ് ബാബു, എൻ . ടി. രാജൻ, പി.എം അഷറഫ്, എം.പി ഭരതൻ, എം.സി ബഷീർ, ഷാഹുൽ ഹമീദ്, ടി. പി ലത്തീഫ് രാമകൃഷ്ണൻ കെ. പി, കെ.നൂറുദ്ദീൻ, പി.കെ. പ്രതാപൻ, സത്യൻ . കെ. സി., വിമൽ പ്രസാദ്, ടി. സത്യനാഥൻ, നിഷീദ് എം.സി, എം. ടി. നാണു എന്നീ വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.