കരൾ രോഗം ബാധിച്ച തുറയൂർ സ്വദേശി സുമനസുകളുടെ സഹായം തേടുന്നു

news image
Sep 6, 2024, 4:07 am GMT+0000 payyolionline.in

 കൊയിലാണ്ടി:   ക​ര​ൾ രോ​ഗം ബാ​ധി​ച്ച​യാ​ൾ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു.  തുറയൂർ പഞ്ചായത്ത്‌ മൂന്നാം വാർഡിലെ മാവുള്ളാട്ടിൽ ബാലന്റെ മകൻ രാജേഷ് (43) ആണ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്ന​ത്. എത്രയും വേഗം കരൾ മാറ്റിവെക്കേണ്ട സാഹചര്യമാണ്.  സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ അത്താണിയാണ് രാജേഷ്. പ്രായമായ  അച്ഛനും അമ്മയും  മകനും മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജേഷ്. മക്കള്‍ വിദ്യാർത്ഥികളാണ്.അസുഖം കാരണം കുടുംബം ആകെ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണുള്ളത് .

യാതൊരു വരുമാനവുമില്ലാത്ത  കുടുംബത്തിന്റെ ചികിത്സക്ക് സഹായിക്കാനായി നാട്ടുകാരും സുമനസ്സുകളും ചേർന്ന് വാർഡ് മെമ്പർ ശ്രീജ മാവുള്ളാട്ടിൽ ചെയർമാൻ, മുഹമ്മദലി പടന്നയിൽ കൺവീനർ, സി എ നൗഷാദ് മാസ്റ്റർ ട്രഷറർ എന്ന നിലവിൽ വന്ന കമ്മിറ്റിയാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ രാജേഷിന്റെ  തുടർ ചികിത്സ സാധ്യമാകുകയുള്ളൂ.

രാജേഷ് ചികിത്സ സഹായ കമ്മിറ്റി
A/C NO: 40209101106471
Kerala Gramin Bank, PAYYOLI. BAZAAR
IFSC : KLGB0040209.
GPAY : 8075653591

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe