പയ്യോളി : എയിഡഡ് പ്രീ-പ്രൈമറി അധ്യാപികമാരെ അംഗീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ ഇ. മനീഷ് പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരം അവകാശമാണ്, എയ്ഡ്സ് പ്രീ-പ്രൈമറി അധ്യാപികമാര്‍ക്കും ഹെൽപേഴ്സിനും നീതി ലഭിക്കാന്‍ ശക്തമായ സമര, നിയമ പോരാട്ടങ്ങള്‍ക്ക് കേരളം വേദിയാകാന്‍ പോകുകയാണെന്നും ഇ. മനീഷ് പറഞ്ഞു.
എയിഡഡ് പ്രീ പ്രൈമറി ടീച്ചേഴ്സ് ആന്റ് ഹെല്‍പേഴ്സ് ഓര്ഗനൈസേഷൻ (പി.പി.ടി. എച്ച്. ഒ) കോഴിക്കോട് ജില്ലാ കണ്വെന്ഷന് അയനിക്കാട് പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. വനജ അധ്യക്ഷത വഹിച്ചു. വി. വിജയഷോമ വിഷയം അവതരിപ്പിച്ചു. സി. ശാലിനി സ്വാഗതവും എച്ച് ആര്‍പിഎം സംസ്ഥാന ഭാരവാഹി മുഹമ്മദ് ഷെഫീക്ക്, ലസിത, ഷംന, പ്രജി, ഷഹജാബി എന്നിവര്‍ ആശംസകളും അര്‍പ്പിച്ച് സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് – ടി ഷമീം, വര്‍ക്കിംഗ് പ്രസിഡന്റ്- സി ശാലിനി, വൈസ് പ്രസിഡന്റ് – ബവിജ , നിഷ, രജിത, ജനറല്‍ സെക്രട്ടറി – പി. വനജ, സെക്രട്ടറി – മുഹമ്മദ് ഷഫീക്ക്, ടി ഷംന, പി കെ രജിത, കെ ശ്രീലത, ട്രഷറര്‍ – സി വി ഷീജ എന്നിവരെ തിരഞ്ഞെടുത്തു.