പയ്യോളി: ഇരിങ്ങൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാവിലെ ബാങ്ക് അങ്കണത്തിൽ ചേർന്ന ഡയറക്ടർമാരുടെ യോഗം കെ കെ മമ്മുവിനെ പ്രസിഡൻ്റായും പി സി ഗിരീഷ് കുമാറിനെ വൈസ് പ്രസിഡന്റായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
![](https://payyolionline.in/wp-content/uploads/2024/08/fgf-1-215x300.jpg)
കെ കെ മമ്മു പ്രസിഡൻ്റ്
പി വി നിധീഷ്, വി കെ നാസർ,ടി ടി അഭിരാജ്, കെ കെ ബീന, സി ജ്യോതി, പി പി മോഹൻദാസ്, സി സ്നേഹ, ബാബു കിളരിയിൽ, അജിതഎന്നിവരാണ് മറ്റ്അംഗങ്ങൾ. സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ കെ വി മനോജ്കുമാർ വരണാധികാരിയായിരുന്നു.