അബ്ദുന്നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും

news image
Jun 26, 2023, 6:32 am GMT+0000 payyolionline.in

ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ഇന്ന് വൈകിട്ട് കേരളത്തിലെത്തും. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് പിതാവിനെ കാണാൻ നാട്ടിലെത്തുന്നത്. മഅ്ദനി 12 ദിവസം കേരളത്തിലുണ്ടാവും. ബംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് ആറിനാണ് വിമാനം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് നേരെ കൊല്ലത്തെ അൻവാറുശ്ശേരിയിലെ വീട്ടിലേക്കായിരിക്കും പോകുക.

സുപ്രീംകോടതി നേരത്തെ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും കടുത്ത വ്യവസ്ഥകളുമായി ബി.ജെ.പി സർക്കാർ നടത്തിയ നീക്കം യാത്രമുടക്കി. എന്നാൽ, കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് വീണ്ടും യാത്രക്ക് വഴിയൊരുങ്ങിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ ഇടപെടലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിക്കാനിടയാക്കിയത്.

20 പൊലീസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബി.ജെ.പി അധികാരത്തിലിരിക്കെ കർണാടക പൊലീസ് നേരത്തെ പറഞ്ഞത്. എന്നാൽ, ഇപ്പോൾ 12 പൊലീസുകാർ മാത്രമായിരിക്കും മഅദ്നിയെ അനുഗമിക്കുകയെന്നാണ് റിപ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe