കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫീസ് വർധന സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി പി എ മുഹമ്മദ് റിയാസ് രംഗത്ത്. ഇതുവരെ പൂർണ്ണമായും സൗജന്യമായി നൽകിയിരുന്ന ലാബ് പരിശോധനകൾക്കാണ് ഇപ്പോൾ പുതിയ നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. തീരുമാനം എടുത്ത എച്ച്ഡിഎസ് യോഗത്തിൽ എൽഡിഎഫ് പ്രതിനിധികളോ പ്രാദേശിക എംഎൽഎയായ തന്നെയോ പങ്കെടുപ്പിച്ചിരുന്നില്ലെന്നും തങ്ങളെ വിഷയമൊന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തിന് പിന്നിൽ യുഡിഎഫ് സർക്കാരാണെന്നും ധർമ്മാശുപത്രികളെ യുഡിഎഫ് കൈവെടിയുകയാണെന്നും റിയാസ് ആരോപിച്ചു. “സാധാരണക്കാരായ മനുഷ്യരാണ് സർക്കാരിന്റെ […]

Kozhikode

Aug 16, 2026, 11:43 am GMT+0000
പ്രകൃതിക്ഷോഭം: കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് 2026 ജൂലൈ 29 മുതൽ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ആശ്വാസമായി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. പുതുക്കിയ സമയപരിധി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം AIMS പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ, അർഹരായ […]

Kozhikode

Aug 16, 2026, 11:42 am GMT+0000
യൂണിഫോം തേയ്ക്കുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റു; 13-കാരിക്ക് ദാരുണാന്ത്യം

സ്കൂൾ യൂണിഫോം തേയ്ക്കുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് (13) മരിച്ചത്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. യൂണിഫോം ഇസ്തിരിയിടുന്നതിനിടെ പെട്ടെന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും.

Kozhikode

Aug 16, 2026, 11:19 am GMT+0000
തിരക്കുള്ളിടങ്ങളിൽ മാലപൊട്ടിക്കൽ സംഘം സജീവം; ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ അടക്കമുള്ള കവർച്ചകൾ നടത്തുന്ന സംഘം വയനാട് ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ച ശേഷമാണ് നടപടി. പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പരിശോധന ശക്തമാക്കി. ​രണ്ടോ അതിലധികമോ ആളുകളടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ബസുകളിലും ഓട്ടോറിക്ഷകളിലും ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലും സ്ത്രീകളെയും വയോധികരെയും […]

Kozhikode

Aug 16, 2026, 11:06 am GMT+0000
കോഴിക്കോട് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നാലുദിവസം മുൻപ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവകുന്ന് സ്വദേശി രാധയാണ് (80) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇവർ മുങ്ങിത്താഴ്ന്നതായി സംശയിക്കുന്ന കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘവും സിവിൽ ഡിഫൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൂനൂർ പുഴയോരത്തു നിന്ന് […]

Kozhikode

Aug 16, 2026, 11:03 am GMT+0000
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപിടുത്തം; ആരോ തീയിട്ടതാണെന്ന് കടയുടമ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഫർണിച്ചർ കടയുടെ ഗോഡൗൺ കത്തി നശിച്ചു. ആരോ തീയിട്ടതാണെന്ന് കടയുടമ ആരോപിച്ചു. വിശദ പരിശോധനയ്ക്ക് ശേഷമേ തീ പിടിത്തത്തിൻറെ കാരണം പറയാനാവൂ എന്ന് അഗ്നിശമന സേന പ്രതികരിച്ചു. പട്ടത്ത് ജോയ് ഫർണിച്ചർ എന്ന സ്ഥാപനത്തിൻറെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന മെത്തയും ഫർണിച്ചർ സാധനങ്ങളും ഉൾപ്പെടെയാണ് കത്തിയത്. രാവിലെ പത്തേ കാലോടെയാണ് സമീപത്തുള്ളവർ ഗോഡൗണിൽ തീപിടിക്കുന്നത് കണ്ടത്. അടുത്ത കെട്ടിടത്തിൻറെ ജനാലയിലേയ്ക്കും തീ പടർന്നു. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഇവിടെ താസിക്കുന്നത്. […]

Kozhikode

Aug 16, 2026, 8:53 am GMT+0000
വനിതകൾക്കായി സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു

നന്തി ബസാർ:വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ഗ്രന്ഥാലയവും മലബാർ കോളേജ് മൂടാടിയും സംയുക്തമായി വനിതകൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി .കെ . ഭാസ്കരൻ മത്സരം ഉദ്ഘാടനം ചെയ്തു. മുന്നേറ്റം കലാസാംസ്കാരിക വേദി സെക്രട്ടറി രജുല. ടി അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ പി സുകുമാരൻ സ്വാഗതം പറഞ്ഞു.രഞ്ജിഷ കെ. ആർ .രാഹുൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രന്ഥാലയം ലൈബ്രേറിയൻ പ്രസീത കസ്തൂരി നന്ദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി […]

Kozhikode

Aug 16, 2026, 8:30 am GMT+0000
കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. രാമനാട്ടുകര ബിവറേജിലാണ് മോഷണം നടന്നത്. കുട കൊണ്ട് മുഖം മറച്ചാണ് കള്ളൻ അകത്ത് കടന്നത്. സംഭവത്തിൽ ഫറോക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അകത്ത് 5 ലക്ഷം രൂപ സൂക്ഷിച്ചുട്ടുണ്ടായിരുന്നെന്നാണ് മാനേജർ പറയുന്നത്. എത്ര നഷ്‌ടപ്പെട്ടന്ന് പരിശോധനക്ക് ശേഷമേ പറയാൻ സാധിക്കു എന്നും പോലീസ് പറഞ്ഞു. ഇന്നലെ പകലാണ് മോഷണം നടന്നത്. ബിവറേജിന് അകത്ത് കടന്ന മോഷ്ടാവ് പിന്നീട് സിസിടിവി തിരിച്ചു വക്കുകയും ചെയ്തു.

Kozhikode

Aug 16, 2026, 8:19 am GMT+0000
കീഴ്പ്പയൂർ കാളിയത്ത് കദീശ നിര്യാതയായി

മേപ്പയൂർ: കീഴ്പ്പയൂർ കാളിയത്ത് പരേതനായ കുട്ട്യാലിയുടെ ഭാര്യ കാളിയത്ത് കദീശ (83) നിര്യാതയായി. മക്കൾ: മൊയ്തീൻ കാളിയത്ത്, പാത്തു (മുയിപ്പോത്ത്), നഫീസ (വിളയാട്ടൂർ), സൈനബ (മരുതേരി), സെറീന (മേപ്പയൂർ). മരുമക്കൾ: അബ്ദുറഹിമാൻ (മുയിപ്പോത്ത്), പരേതനായ അമ്മത് ഹാജി (വിളയാട്ടൂർ), കുഞ്ഞമ്മദ് (മരുതേരി), താജുദീൻ (മേപ്പയൂർ), സുബൈദ (എടവരാട്). സഹോദരങ്ങൾ: കാരേക്കണ്ടി പോക്കർ ഹാജി (കീഴ്പ്പയൂർ മഹല്ല് പ്രസിഡന്റ്), അസ്സയിനാർ, അബ്ദുറഹിമാൻ, ഇബ്രാഹിം, പരേതരായ മൂസ്സ, അമ്മത്, മൊയ്തീൻ, സൂപ്പി, കുഞ്ഞാമി, പാത്തുമ്മ, കുഞ്ഞയിശ.

Kozhikode

Aug 16, 2026, 8:00 am GMT+0000
അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വടകര : അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂർ സർക്കിളിലേക്കാണ് മാറ്റം. തെരഞ്ഞെടുപ്പ് സമയത്താണ് ഇദ്ദേഹം ഇവിടെ എത്തുന്നത്. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് നിലവിലെ സ്ഥലം മാറ്റം. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങവെയാണ് ഉദ്യോ​ഗസ്ഥന്റെ സ്ഥലം മാറ്റം. അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നു. മയക്കുമരുന്ന് കൈമാറ്റത്തിനും പണ […]

Kozhikode

Aug 16, 2026, 7:18 am GMT+0000