സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം, ആശ്വാസമഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്രയും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ആശ്വാസ മഴയും ഇനി പ്രതീക്ഷിക്കാം. ദിവസങ്ങളായി സംസ്ഥാനത്ത് വളരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില കുത്തനെ മുകളിലോട്ട് ഉയരുകയാണ്.

Kozhikode

Sep 9, 2026, 2:11 am GMT+0000
പയ്യോളി നഗരസഭ 25-ാം ഡിവിഷനിൽ ലഹരിവിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു

പയ്യോളി: പയ്യോളി നഗരസഭയിലെ 25-ാം ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പേരാമ്പ്ര എക്സൈസ് ഓഫീസർ ഷൈജു ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. കൗൺസിലർ ആരിഫ ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാഗ്രതാ സമിതി ഭാരവാഹികളായി എൻ.കെ. കാളിദാസൻ (ചെയർമാൻ), കൗൺസിലർ ആരിഫ ഫൈസൽ (കൺവീനർ), എക്സൈസ് ഓഫീസർ ഷൈജു (ജോയിന്റ് കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ചടങ്ങിൽ എ.പി. റസാക്ക്, സി.എ. ഷിറാസ്, ടി.പി. നാണു, എ.പി. കുഞ്ഞബ്ദുള്ള, എൻ.കെ. ദാസൻ, പി.വി. […]

Kozhikode

Sep 8, 2026, 3:23 pm GMT+0000
അടിമുടി മാറാൻ കെ.എസ്.ആർ.ടി.സി: ഇനി സ്പോൺസർഷിപ്പിൽ പുതിയ ബസുകൾ; 10 വർഷത്തേക്ക് പരസ്യത്തിന് അവസരം

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരമൊരുക്കി സംസ്ഥാന സ‍‌ർക്കാ‍ർ. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായാണിത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷന് ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ […]

Kozhikode

Sep 8, 2026, 1:11 pm GMT+0000
കൊല്ലപ്പെട്ടത് ഭാര്യയല്ല, 2 മാസത്തെ പരിചയം മാത്രം; അട്ടപ്പാടി ഇരട്ടക്കൊലയിൽ പ്രതി ബംഗാളിൽ പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്. യുവതിയെയും കുഞ്ഞിനേയും കൊന്ന പ്രതിയാണ് പിടിയിലായത്. പ്രതി കുറ്റം പൊലീസിനോട് സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമെന്നും പ്രതി മൊഴി നൽകി. അതേസമയം, കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. പാലക്കാട്‌ നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 2 മാസമായി ഈ സ്ത്രീക്കൊപ്പമാണ് പ്രതി […]

Kozhikode

Sep 8, 2026, 1:07 pm GMT+0000
പയ്യോളി കുറ്റിയിൽ പീടികയ്ക്ക് സമീപം കുറ്റിയിൽ താമസിക്കും പട്ടേരി ബഷീർ നിര്യാതനായി

പയ്യോളി : കുറ്റിയിൽ പീടികയ്ക്ക് സമീപം കുറ്റിയിൽ താമസിക്കും പട്ടേരി ബഷീർ (90) നിര്യാതനായി. ഭാര്യ: ജമീല.മക്കൾ : ഷരീഫ,ഷഹല.മരുമക്കൾ: അർഷാദ് (അയനിക്കാട്), മെഹറൂഫ് (മയ്യന്നൂർ).സഹോദരി: പരേതയായ മൈമുന. ജനാസ നിസ്കാരം 5.30 ന് ഹൈദ്രോസ് ജുമ മസ്ജിദ്.

Kozhikode

Sep 8, 2026, 12:15 pm GMT+0000
വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി

വടകര: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിത ജയിലിൽ നിന്നും കീർത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് മറ്റ് അധ്യാപികമാരെയും ഇടപാടിന്റെ ഭാഗമാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുവരെ അഞ്ച് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്

Kozhikode

Sep 8, 2026, 10:35 am GMT+0000
എല്ലാവരും ’80-കളിലേക്ക്’; സോഷ്യൽ മീഡിയയിൽ പടർന്ന് എ.ഐ ‘ടൈം ട്രാവൽ’ റെട്രോ തരംഗം

ഡിജിറ്റൽ യുഗത്തിന്റെ അതിവേഗ ഓട്ടത്തിനിടയിൽ പഴമയുടെ വസന്തത്തിലേക്ക് മടങ്ങിപ്പോകുകയാണ് സോഷ്യൽ മീഡിയ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എൺപതുകളിലെ ക്ലാസിക് ഹെയർസ്റ്റൈലും ബെൽബോട്ടം വസ്ത്രങ്ങളും വിന്റേജ് ചായക്കൂട്ടങ്ങളുമൊക്കെയായി നിൽക്കുന്ന ചിത്രങ്ങൾ തരംഗമാകുന്നു. 80-കളിലെ സ്റ്റുഡിയോകളിൽ പോയി എടുത്തതാണെന്ന് തോന്നിപ്പിക്കുന്ന ഈ റെട്രോ മേക്കോവറുകൾക്ക് പിന്നിലെ പ്രധാന കാരണം നിർമ്മിത ബുദ്ധി അഥവാ എ.ഐ (AI) സാങ്കേതികവിദ്യയാണ്. സാധാരണ സെൽഫിയോ ചിത്രങ്ങളോ നൽകിയാൽ നിമിഷനേരം കൊണ്ട് 80-കളിലെ സിനിമാ താരങ്ങളെപ്പോലെയോ പഴയകാല സ്റ്റുഡിയോ പോർട്രെയ്റ്റുകളായോ മാറ്റിയെടുക്കാൻ എ.ഐ ജനറേറ്ററുകൾക്ക് സാധിക്കുന്നു. പ്രത്യേക […]

Kozhikode

Sep 8, 2026, 10:00 am GMT+0000
‘പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങി’: ഇ.ഡി. കത്തിൽ റിയാസിനും കുരുക്ക്

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഗുരുതര പരാമർശങ്ങൾ. മകൾ വീണ ടി. വഴി പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എക്സാലോജിക് എം.ഡി. വീണ എന്നിവർക്കെതിരെയും റിപ്പോർട്ടിൽ ആരോപണങ്ങളുണ്ട്. മുഹമ്മദ് റിയാസ് കൈക്കൂലി പണം വീണ വഴിയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് കടത്തിയെന്നും, […]

Kozhikode

Sep 8, 2026, 9:29 am GMT+0000
കിഴൂരിൽ ജനവാസ മേഖലയിൽ പെട്രോൾ പമ്പ് നിർമാണം: ജനരോഷം ശക്തം; 19 അംഗ സമരസമിതി രൂപീകരിച്ചു

പയ്യോളി: കിഴൂർ പയ്യോളി വില്ലേജ് ഓഫീസിനും എയ്സ് (ACE) മെഡിക്കൽ സെന്ററിനും സമീപം ജനവാസ മേഖലയിൽ നിർദിഷ്ട പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കെതിരെ നിയമപരമായും ജനകീയമായും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രദേശവാസികളുടെ യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ആകർഷ് എസ്. (ചെയർമാൻ), സജീവ്കുമാർ വള്ളിൽ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 19 അംഗ കർമസമിതി രൂപീകരിച്ചു. വാർഡ് കൗൺസിലർമാരായ ഷൈന പി.കെ., ദേവദാസൻ എം.കെ. എന്നിവരാണ് സമിതിയുടെ രക്ഷാധികാരികൾ. സെപ്തംബർ 6 ഞായറാഴ്ച […]

Kozhikode

Sep 8, 2026, 5:49 am GMT+0000
സി.പി.എം ചോമ്പാൽ ലോക്കൽ കുടുംബസംഗമം

  ചോമ്പാല: സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ട് ചേരുന്നതിന്റെ ഭാഗമായി ചോമ്പാൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ നിർവഹിച്ചു. എം.പി. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, ലോക്കൽ സെക്രട്ടറി സുജിത്ത് പുതിയോട്ടിൽ, പി. ശ്രീധരൻ, എൻ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.പി. ഗോവിന്ദൻ, ടി.എ. മിഥുൻ, ശാന്ത […]

Kozhikode

Sep 8, 2026, 5:41 am GMT+0000