പയ്യോളി: താക്കു പറമ്പിൽ വിശ്വലാൽ (51) നിര്യാതനായി. പരേതനായ കൃഷ്ണന്റെയും ബേബിയുടെയും മകനാണ്. സഹോദരങ്ങൾ: പുഷ്പരാജ്, രജനി, പവിത്രൻ. സഞ്ചയനം ബുധനാഴ്ച നടക്കും.
Kozhikode
പയ്യോളി: താക്കു പറമ്പിൽ വിശ്വലാൽ (51) നിര്യാതനായി. പരേതനായ കൃഷ്ണന്റെയും ബേബിയുടെയും മകനാണ്. സഹോദരങ്ങൾ: പുഷ്പരാജ്, രജനി, പവിത്രൻ. സഞ്ചയനം ബുധനാഴ്ച നടക്കും.
Kozhikode
ഓർക്കാട്ടേരി: എളങ്ങോളി കരുവാൻകണ്ടി അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. സഹോദരങ്ങൾ: മൊയ്തു, അബ്ദുറഹ്മാൻ, ഖദീജ, ആയിശ, ആസ്യ, ജമീല, പരേതരായ മൂസ, ഹമീദ്, ഇബ്റാഹീം. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30-ന് എളങ്ങോളി ജുമാ മസ്ജിദിൽ നടക്കും.
Kozhikode
ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ വടകര പറയുള്ളതിൽ വീട്ടിൽ ലതാ സുനിൽ (59) എന്നയാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുതറ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയായ ഇവർ പിടിയിലായത്. ഒമാനിലെ അൽ ഐനിൽ പുതിയതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ പ്രതി മാസം 70,000 രൂപ ശമ്പളത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പരാതിക്കാരന്റെ പരിചയത്തിലുള്ള 21 പേരുൾപ്പെടെ 51-ഓളം ആളുകളിൽ നിന്നാണ് വിസ […]
Kozhikode
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ആയുഷ് എൻ.എച്ച്.എം ഹോമിയോ ഡിസ്പൻസറി തിക്കോടി പഞ്ചായത്ത് ബസാറിലെ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പ്രിയേന്ദു ടി.പി. സ്വാഗതം ആശംസിച്ചു. 2011 ഫെബ്രുവരി മുതൽ പരിമിതമായ സൗകര്യങ്ങളിലാണ് ഡിസ്പൻസറി പ്രവർത്തിച്ചു വന്നിരുന്നത്. ഡിസ്പൻസറിയിൽ പുതുതായി ആരംഭിക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണത്തിനായുള്ള ‘എൻ.സി.ഡി സ്പെഷ്യൽ ഒ.പി’യുടെ ഉദ്ഘാടനം ഹെൽത്ത് […]
Kozhikode
ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. നാളെ ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ രാവിലെ 5നാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക.ചിങ്ങം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നതിനുള്ള ‘ഉൾക്കഴകം’ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങം 1 മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം […]
Kozhikode
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി പ്രത്യേക പ്രീപെയ്ഡ് ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓഫർ പ്രകാരം, തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്ക് അധിക വാലിഡിറ്റി ലഭിക്കും. സ്വകാര്യ ടെലികോം സേവനദാതാക്കൾ സാധാരണ നൽകാത്ത വിധമുള്ള ഓഫറാണിത്. എന്നാൽ ഇതിനൊരു പരിമിതിയുണ്ട്, ബിഎസ്എൻഎലിന്റെ സാധാരണ റീച്ചാർജുകൾ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഈ ഓഫർ കൊണ്ട് പ്രയോജനമുണ്ടാവില്ല. കാരണം 2399 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ അധിക വാലിഡിറ്റി ലഭിക്കുക. സാധാരണ നിലയിൽ 2399 […]
Kozhikode
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. കേസിൽ നാലുപേരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചാവർകോട് സ്വദേശികളായ ഹരിലാൽ (34), സുമേഷ് (34), ബിജു (47), വിനോദ് (30) എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് 11-ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കല്ലമ്പലം വെട്ടിയറ സ്വദേശി മുഹമ്മദ് ബിലാലിനാണ് മർദനമേറ്റത്. കഴിഞ്ഞ വർഷത്തെ അത്തപ്പൂക്കളം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ തർക്കത്തിൽ ബിലാൽ ഇടപെട്ട് സംസാരിച്ചിരുന്നു. […]
Kozhikode
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി പി എ മുഹമ്മദ് റിയാസ് രംഗത്ത്. ഇതുവരെ പൂർണ്ണമായും സൗജന്യമായി നൽകിയിരുന്ന ലാബ് പരിശോധനകൾക്കാണ് ഇപ്പോൾ പുതിയ നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. തീരുമാനം എടുത്ത എച്ച്ഡിഎസ് യോഗത്തിൽ എൽഡിഎഫ് പ്രതിനിധികളോ പ്രാദേശിക എംഎൽഎയായ തന്നെയോ പങ്കെടുപ്പിച്ചിരുന്നില്ലെന്നും തങ്ങളെ വിഷയമൊന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തിന് പിന്നിൽ യുഡിഎഫ് സർക്കാരാണെന്നും ധർമ്മാശുപത്രികളെ യുഡിഎഫ് കൈവെടിയുകയാണെന്നും റിയാസ് ആരോപിച്ചു. “സാധാരണക്കാരായ മനുഷ്യരാണ് സർക്കാരിന്റെ […]
Kozhikode
തിരുവനന്തപുരം: സംസ്ഥാനത്ത് 2026 ജൂലൈ 29 മുതൽ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ആശ്വാസമായി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. പുതുക്കിയ സമയപരിധി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം AIMS പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ, അർഹരായ […]
Kozhikode
സ്കൂൾ യൂണിഫോം തേയ്ക്കുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് (13) മരിച്ചത്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. യൂണിഫോം ഇസ്തിരിയിടുന്നതിനിടെ പെട്ടെന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.
Kozhikode