പയ്യോളി: കോട്ടക്കൽ വെളിച്ചം വായനശാലയുടെ ആഭിമുഖ്യത്തിൽ അൺറേറ്റഡ് ചെസ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. പയ്യോളി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എസ്.വി. റഹ്മത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സുജല ചെത്തിൽ, പി.വി. കുമാരൻ മാസ്റ്റർ, എൻ.പി. റഹീം, കെ.ടി. ശശി, കെ.പി. ശ്രീധരൻ, വി.എൻ. ജയ ഫർ എന്നിവർ ആശംസകൾ നേർന്നു.കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് 80 പേർ മത്സരത്തിൽ പങ്കെടുത്തു. കെ. സജീവൻ മാസ്റ്റർ, ഷനോജ്, സതീശൻ, ആർബിറ്റർ കെ. മോഹനൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വിജയികൾക്കുള്ള ട്രോഫികൾ പടിഞ്ഞാറെ എരഞ്ഞിക്കൽ ഗോപാലൻ്റെ സ്മരണാർത്ഥം കുടുംബം സ്പോൺസർ ചെയ്തു. സമ്മാനദാനം ലൈബ്രറി കൗൺസിൽ പയ്യോളി മേഖല കൺവീനർ ജയകൃഷ്ണൻ നിർവഹിച്ചു.ചടങ്ങിന് കെ. ശശാങ്കൻ സ്വാഗതവും കെ.ടി. ശശി നന്ദിയും രേഖപ്പെടുത്തി. മത്സരം ആർബിറ്റർ മോഹനൻ വിജയകരമായി നിയന്ത്രിച്ചു.
സീനിയർ
1. അഷറഫ് ആയഞ്ചേരി
2. സിദ്ധാർത്ഥ് എം. മനോജ്
3. ഫർഹ ഫാത്തിമ.
അണ്ടർ 13 വിഭാഗം
1. തരുൺ കൃഷ്ണ .
2. അൽബിൻ റാം
3. സൗരവ് ബൈജേഷ്
അണ്ടർ 9 വിഭാഗം
1. ഇലിയാൻ ഖലീൽ
2. ശ്രീനിധി .ജെ
3. ആഷ്വിക് ജെ