പയ്യോളി: ലോകാനുഗ്രഹി മുഹമ്മദ് നബി (സ.അ) തങ്ങളുടെ 1499ആം ജന്മദിനത്തിന്റെ ഭാഗമായി പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസും റാലിയും 2024 ഒക്ടോബർ 1ന് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളത്തിൽ അറിയിച്ചു. പയ്യോളി ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ബ് പരിസരത്ത് കെ.പി മുഹമ്മദ് മുസലിയാർ നഗറിലാണ് പരിപാടി നടക്കുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന സുന്നി പ്രാസ്ഥാനിക രംഗത്തെ സയ്യിദുമാരും പണ്ഡിതരും പരിപാടിയിൽ പങ്കെടുക്കും. പയ്യോളി മുൻസിപ്പാലിറ്റിലെയും പരിസരപ്രദേശങ്ങളിലെയും മഹല്ല് ഭാരവാഹികൾ പൊതുജനങ്ങൾ ഉൾപ്പെടെ രണ്ടായിരത്തോളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
ഒക്ടോബർ 1 ചൊവ്വ രാവിലെ 10 മണിക്ക് അയനിക്കാട് ഇബ്രാഹിം മുസ്‌ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ, അബൂബക്കർ കുട്ടി മുസ്ലിയാർ,കെ.പി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാൻമാരുടെ ഖബർ സിയാറത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.
ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിക്കുന്ന മീലാദ് റാലിയിൽ വിവിധ മഹല്ലുകളിൽ നിന്നുള്ള നൂറു കണക്കിന് പ്രവർത്തകരും പണ്ഡിതന്മാരും അണിനിരക്കും.വിവിധ ദഫ്സംഘങ്ങളുടെ അകമ്പടി പരിപാടിക്ക് മാറ്റുകൂട്ടും. 7 മണിക്ക് നടക്കുന്ന മീലാദ് കോൺഫറൻസിൽ മഹല്ല് ഖാസി ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ശേഷം നടക്കുന്ന മൗലിദ് സദസ്സിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നേതൃത്വം നൽകും.
സി. മുഹമ്മദ് ഫൈസി,അൻവർ മുഹ് യുദ്ദീൻ ഹുദവി വിഷയം അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ, കൺവീനർ എം.സി റഷീദ്,ഖജാൻഞ്ചി കെ. പി അബ്ദുൽ ഹക്കീം,കമ്മന ഉമ്മർ ഹാജി, രക്ഷാധികാരി എ.പി കുഞ്ഞബ്ദുള്ള, നിസാർ കാഞ്ഞിരോളി,പി.കെ അൻസാർ,എ.ടി റഹ്മത്തുള്ള എന്നിവർ സംബന്ധിച്ചു.
പി.കെ ജാഫർ, പി.പി അസിസ്, എസ്.എം അബ്ദുൽ ബാസിത്, മിസ് രി കുഞ്ഞമ്മദ് എന്നിവരും പങ്കെടുത്തു.