പയ്യോളി: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നവകേരളം കർമപദ്ധതി 2, മേലടി ബ്ലോക്ക് പഞ്ചായത്ത് , ഹരിതകേരളം മിഷൻ, സി. ഡബ്ല്യൂ. ആർ.ഡി.എം. ന്റെ സാങ്കേതിക പിന്തുണയോടെ തയ്യാറാക്കിയ മേലടി ബ്ലോക്ക് തല ജല ബജറ്റ് പ്രകാശനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു സംസാരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരളം കർമ പദ്ധതി II ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് ജല ബജറ്റ് സംബന്ധിച്ച വിശദീകരണം നടത്തി.
ജല ബജറ്റ് തുടർ പ്രവർത്തനം ആസൂത്രണം സംബന്ധിച്ച് ഇറിഗേഷൻ എക്സി. എൻജിനീയർ കെ ഫൈസൽ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി രാജൻ, കെ കെ നിർമല, ജമീല സമദ്, സി കെ ഗിരീഷ് , ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ നാരായണൻ മഞ്ഞക്കുളം, ലീന പുതിയോട്ടിൽ, ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി ടി അശോകൻ, സീനിയർ ടെക്നിക്കൽ ഓഫീസർ പി ശശിധരൻ, എഡിഎ യ്ക്ക് വേണ്ടി മേപ്പയ്യൂർ കൃഷി ഓഫീസർ അപർണ കെ, ജോയിന്റ് ബിഡിഓ എ ശിവകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മേലടി ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ എം എം രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന നന്ദി രേഖപ്പെടുത്തി.