ഹൃദയം കൊണ്ടുള്ള സാമൂഹ്യ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യത: അഡ്വ. പ്രവീൺ കുമാർ എം എൽ എ

news image
Nov 11, 2026, 12:08 pm GMT+0000 payyolionline.in

പയോളി: ഹൃദയം കൊണ്ടുള്ള സാമൂഹ്യ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ ഇഗ്നൈറ്റ് 2026 വളണ്ടിയർ ലീഡേഴ്സ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാഷണൽ സർവീസ് സ്കീം റീജിയണൽ പ്രോഗ്രാം കൺവീനർ പിസി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ക്യാമ്പ് പത്രത്തിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പയോളി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി മുഖ്യാതിഥിയായി പങ്കെടുത്തു.എൻ.എസ്.എസ് ഗീതത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കോ ഓർഡിനേറ്റർ പി കെ മുഹമ്മദ് റയീസ് സ്വാഗതം ആശംസിച്ചു. ഈസ്റ്റ് ജില്ലാ കൺവീനർ കെ.എൻ. റഫീഖ് ക്യാമ്പ് വിശദീകരണം നടത്തി. 2026 നവംബർ 21 മുതൽ 27 വരെ കർണാടകയിലെ ഹാസനിൽ വെച്ച് നടക്കുന്ന എൻ.എസ്.എസ് ദേശീയോദ്ഗ്രഥന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് സെവിയോ ഹയർ സെക്കന്ററി സ്കൂൾ വളണ്ടിയർ ശ്രീഷ്ണവിനെ ചടങ്ങിൽ അനുമോദിക്കുകയും എം.എൽ.എ ഉപഹാരം നൽകുകയും ചെയ്തു. ബൈജു ആയടത്തിൽ പരിശീലനത്തിന് നേതൃത്വം നൽകി. ഇ കെ ബ്രിജിത്ത്,അസ്ലം ചാലു പറമ്പിൽ ,രാജേഷ് കുളങ്ങര,ജഫ്ഷീന ,താഹിറ എന്നിവർ സംസാരിച്ചു. വളണ്ടിയർ ക്യാമ്പ് ലീഡർ അൽഹ ടെസ്സ ബിനു ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe