നേഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കും, നേഴ്സിങ് സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി

news image
Nov 11, 2026, 11:31 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ നേഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഘട്ടം ഘട്ടമായി പോസ്റ്റുകൾ ക്രിയേറ്റ് ചെയ്ത് നേഴ്സുമാരുടെ ജോലിഭാരം കുറയ്ക്കും. നേഴ്സിങ് വിദ്യാഭ്യാസം കേരളത്തിന് പുറത്തുനിന്ന് ഇവിടേക്ക് പറിച്ചു നടണം. നേഴ്സിങ് സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കും. ലോകത്ത് എവിടെ കിട്ടും നമ്മുടെ സർക്കാർ ആശുപത്രികളിലെ പ്രാക്ടീസ്. രോഗം മുൻപേ നിർണയിച്ച് തടയുന്ന ടെക്നോളജി ഉള്ള രീതിയിലേക്ക് ലോകം മാറുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി വാങ്ങാൻ ജിഎൻഎയുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ഇലക്ട്രിസിറ്റി ബോർഡ് കരാർ ഉണ്ടാക്കിയാൽ അല്ലേ അതിൽ നിന്നും പിൻവാങ്ങാൻ കഴിയൂ. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വാർത്തകൾ വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വൈദ്യുതി മന്ത്രി അയച്ച ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ വന്നപ്പോൾ രണ്ട് ഓപ്ഷൻ ആണ് ഉണ്ടായിരുന്നത്.

14.50രൂപയ്ക്ക് വൈദ്യുതി നൽകുന്ന ഹിമാചലിന്റെ കരാറായിരുന്നു ഒന്ന്. 8.63/8.90 രൂപയ്ക്ക് വൈദ്യുതി നൽകുന്ന ജിഎൻഎ കരാർ ആയിരുന്നു മറ്റൊന്ന്. ഹിമാചലിന്റെ വൈദ്യുതി ഇതിനകം രാജസ്ഥാന് 15.50 രൂപയ്ക്ക് കൊടുത്തെന്ന് ആ ഫയലിൽ തന്നെയുണ്ടായിരുന്നു. പിന്നെ ജിഎൻഎ മാത്രമാണ് മുന്നിലുണ്ടായിരുന്നു. രണ്ടും താരതമ്യം ചെയ്താലും ജിഎൻഎ ആണ് മികച്ച ഓപ്ഷൻ എന്ന് മനസ്സിലായി. എന്നാൽ കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഇപ്പോൾ വൈദ്യുതി ആവശ്യമില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ ആവശ്യമില്ല. എന്നാൽ അടുത്ത മാസങ്ങളിൽ ആവശ്യം വരും. പ്ലാനിംഗ് ഇല്ലാത്തതിനാലാണ് സംസ്ഥാനത്ത് പവർക്കട്ട് പോലും വന്നത്. വൈദ്യുതിക്ക് വിലകുറവുണ്ടാകുമ്പോൾ ദീർഘകാല കരാർ ഉണ്ടാക്കാത്തതാണ് കഴിഞ്ഞ സർക്കാർ ചെയ്ത കുറ്റകൃത്യമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe