ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം; ദമ്പതികളുടെ നവജാത ശിശുവിനെ സി.ഡബ്ല്യു.സി ഏറ്റെടുത്തു

news image
Oct 29, 2026, 1:57 pm GMT+0000 payyolionline.in

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്നുണ്ടായ രണ്ട് വയസുകാരന്റെ മരണത്തിൽ ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അമ്മയുടെ സമ്മതമില്ലാതെയാണ് സമിതി കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിയെ സി ഡബ്ള്യു സിയുടെസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

നേരത്തെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് വിട്ടു നൽകില്ലെന്ന് മാതാവ് താര നിലപാടെടുത്തിരുന്നു. രാജേഷ് – താര ദമ്പതികളുടെ രണ്ട് കുട്ടികൾ മരിക്കുകയും മറ്റു കുട്ടികളെ പരിചരിക്കുന്നില്ലെന്ന കണ്ടെത്തലുണ്ടാവുകയും ചെയ്തതോടെയാണ് നവജാത ശിശുവിനെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്.

ഏഴ് കുട്ടികളാണ് ഇവർക്കുണ്ടായിരുന്നത്. മുമ്പും സമാന സാഹചര്യത്തിൽ ഇവരുടെ ഒരു ആൺകുട്ടി മരിച്ചിരുന്നു. കുടുംബത്തെ ഗാന്ധി ഭവൻ പോലെയുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റാൻ മുൻപ് ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിന് കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe