ഫെയ്‌സ് കോടിക്കലും ആയുഷ് ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു

news image
Oct 29, 2026, 11:58 am GMT+0000 payyolionline.in

തിക്കോടി : ഫെയ്‌സ് കോടിക്കലും തിക്കോടി ഗ്രാമപഞ്ചായത്ത് ആയുഷ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പ് പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമായി.

തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിന് നേതൃത്വം നൽകിയ ഡോ. ഹിൽഷയും ഡോ. അഷിതയും ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തിൽ ആയുർവേദത്തിനുള്ള പങ്കിനെക്കുറിച്ചും വിശദീകരിച്ചു. ഷക്കീല കെ.പി, ബഷീർ കുന്നുമ്മൽ, റഷീദ.പി, റംല പി.വി, ഓഫീസ് അറ്റൻഡർമാരായ ഹംസ, സമീറ, ബിജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിൽ സഫീറ സഹദ് സ്വാഗതവും സി.സി. ഷൗക്കത്തലി നന്ദിയും രേഖപ്പെടുത്തി. ഫെയ്‌സ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ക്യാമ്പിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. ജനങ്ങൾക്ക് ആരോഗ്യപരിരക്ഷയും ചികിത്സാ മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിൽ ക്യാമ്പ് ശ്രദ്ധേയമായ ചുവടുവെപ്പായി.

ലഹരിക്കെതിരെ ഫെയ്‌സ് കോടിക്കലിന്റെ പദയാത്ര

​കോടിക്കൽ: പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫെയ്‌സ് കോടിക്കലിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പദയാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 ശനിയാഴ്ചയാണ് പദയാത്ര നടക്കുക.

​നാടിന്റെ ഭാവിയും പുതുതലമുറയുടെ സുരക്ഷിതത്വവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ സാമൂഹിക മുന്നേറ്റത്തിൽ പ്രദേശത്തെ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe