സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടി ; വയോജനങ്ങൾക്കായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ നടന്ന ആരോഗ്യ ക്യാമ്പ് ശ്രദ്ധേയമായി

news image
Sep 9, 2024, 3:49 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി നഗരസഭയുടെ ആയുഷ് സ്ഥാപനമായ ആയുർവേദ ഡിസ്പെൻസറി അയനിക്കാട്, വയോജനങ്ങൾക്കായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പയ്യോളിയിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി കേരളത്തിലൊട്ടാകെ നടത്തിവരുന്ന സ്പെഷ്യൽ മെഡിക്കൽ ക്യാമ്പുകളുടെ ഭാഗമായി പയ്യോളി മുൻസിപ്പാലിറ്റിയുടെ ആയുഷ് സ്ഥാപനമായ അയനിക്കാട് ആയുർവേദ ഡിസ്പെൻസറി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭാധ്യക്ഷൻ   വി.കെ. അബ്ദുറഹ്മാൻ  നിർവ്വഹിച്ചു.

 

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി. എം. ഹരിദാസൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ  അഷറഫ് കോട്ടയ്ക്കൽ, മുപ്പത്തിഒന്നാം ഡിവിഷൻ കൗൺസിലർ  ബാബുരാജ് കെ. സി. മുപ്പതാം ഡിവിഷൻ കൗൺസിലർ  ഷൈമ ശ്രീജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  ഷമീർ കെ. എം. ( സൂപ്പർ ലാബ് ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

മെഡിക്കൽ ഓഫീസർ ഡോക്ടർ ഹിൽഷ കെ. എൻ. സ്വാഗതവും,  സമീറ എം. വി. നന്ദിയും പറഞ്ഞു. ക്യാമ്പിന് എത്തിച്ചേർന്ന വയോജനങ്ങൾക്കായി ആരോഗ്യകരവും സന്തോഷപ്രദവുമായ വാർദ്ധക്യം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സൂക്ഷ്മ വ്യായാമ പരിശീലനവും ഡോക്ടർ കെ എൻ ഹിൽഷ നല്കി. ക്യാമ്പിൽ പങ്കെടുത്ത എല്ലാ വയോജനങ്ങളുടെയും രക്ത പരിശോധന ഉൾപ്പെടെയുള്ള സ്ക്രീനിങ്ങും നടത്തി. ക്യാമ്പിൽ ഡോക്ടർ ഐശ്വര്യ പി. കെ., ഡോക്ടർ തുളസി, ഡോക്ടർ ശ്വേതാ, ഡോക്ടർ ജഹാന ഷെറിൻ എന്നിവർ വയോജനങ്ങളെ പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും മരുന്നുകളും നൽകുകയും ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe