സ്വാതന്ത്ര്യദിനം ; തിക്കോടി കുടുംബശ്രീ സി ഡി എസ് ക്വിസ് മത്സരം സംഘടിപ്പിച്ചു

news image
Aug 16, 2024, 3:29 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ബാലസഭ കൂട്ടുകാർക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ പി, യു പി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിൽ ഒന്നും, രണ്ടും,മൂന്നും സ്ഥാനം നേടിയവർക്ക് സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കേ മൊമെൻ്റോ നൽകി .

കൂടാതെ പരിപാടിയിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്ക് പ്രോൽസാഹ്ന സമ്മാനങ്ങളും നൽകി. സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിജീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സമൂഹ്യ ഉപസമിതി കൺവീനർ ശാമിനി സ്വാഗതം പറഞ്ഞു. സി ഡി എസ് മെമ്പർമാരായ ഷാഹിദ, ഷിജില, ശ്രീനില ,സജീന എ, ദേവി,എന്നിവരും ചടങ്ങിൽ ആശംസ അർപ്പിച്ചു സംസാരിച്ചു . രക്ഷിതാക്കൾ ഉൾപ്പെടെ അൻപതോളം പേർ പരിപാടിയിൽ പങ്കെടുത്തു. ബാലസഭ ആർ പി അമയഷാജി നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe