കൊയിലാണ്ടി: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍. കൊയിലാണ്ടി – മേപ്പയ്യൂർ കല്പത്തൂർ ഇല്ലത്ത് മീത്തൽ കെ.കെ.ഭാസ്‌കരൻ ( 59 )ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെ കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിലെ റണ്ണിങ് റസ്റ്റ് റൂമില്‍ ഭാസ്‌കരനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു ഭാസ്‌കരന്‍. ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അദ്ദേഹത്തെ വിളിക്കാനായി ലോക്കോ റണ്ണിങ് റൂമില്‍ ജീവനക്കാര്‍ എത്തിയപ്പോളാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. സ്മിതയാണ് ഭാര്യ. മക്കൾ : സനത്ത് ശ്രീവാസ്, സാനിയ ഭാസ്കരൻ, മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.