സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം: എൻ.സി.പി

news image
Jul 3, 2024, 11:08 am GMT+0000 payyolionline.in

പയ്യോളി: ഷൊർണ്ണൂർ നിന്നും കണ്ണൂർ ലേക്കും തിരിച്ചും പുതുതായി അനുവദിച്ച സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുദിക്കണമെന്ന് എൻ.സി.പി.പയ്യോളി മണ്ഡലം കമ്മിറ്റി റെയിൻവെ അധികൃതരോട് ആവശ്യപ്പെട്ടു.
യാത്ര പ്രശ്നം കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പയ്യോളിയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ വളരെയേറെ സൗകര്യ പ്രദമായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.


മണ്ഡലം പ്രസിഡൻ്റ് എസ്.വി. റഹ്മത്തുള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.വി. ബാലകൃഷ്ണൻ,പി.വി. വിജയൻ, പി.വി.സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, പി.വി.അശോകൻ, ചെറിയാവി രാജൻ, കയ്യിൽ രാജൻ, പി.വി.സത്യൻ, ടി.കെ.കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe