മേപ്പയ്യൂർ: സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്‌ലിം ലീഗിൻ്റെ മുന്നേറ്റം അഭിമാനകരമാണെന്നും സമൂഹത്തിൽ സാമൂഹ്യമായി സ്ത്രീകൾ അനുഭവിക്കുന്ന വിഷയങ്ങളെ കൃത്യമായി ഉയർത്തിക്കൊണ്ട് വരുവാനും സ്ത്രീകൾക്കിടയിൽ സംഘാടനത്തിൻ്റെ പുതിയ പാഠങ്ങൾ തീർക്കുവാനും മുസ്‌ലിം ലീഗിൻ്റെ വനിതാ വിഭാഗം ഏറ്റവും ശ്രദ്ദേയമായി പ്രവർത്തിച്ചു വരികയാണെന്നും കേരളത്തിലെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമായി മുസ്‌ലിം ലീഗിൻ്റെ വനിതാ സംഘടനയായി വനിതാ ലീഗ് മാറിക്കഴിഞ്ഞെന്നും ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ പ്രസ്താവിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മറ്റി ടി.കെ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച വനിതാ ലീഗ് പഠന ക്യാമ്പ് ‘ലിഡറാസ്ഗോ 23’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് അധ്യക്ഷയായി. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.മറിയം, മണ്ഡലം പ്രസിഡൻ്റ് ആർ.കെ.മുനീർ, സൗഫി താഴെക്കണ്ടി, മുനീർ കുളങ്ങര, എം.എം അഷറഫ്, ഫൈസൽ ചാവട്ട്, വഹീദ പാറേമ്മൽ, സൽമ നന്മനക്കണ്ടി കെ.ആയിഷ, എ.വി.സക്കീന, പി.കുഞ്ഞയിഷ, എം.എം. ആയിഷ, കെ.ടി സീനത്ത്, പി.ടി സീനത്ത്, ഫാത്തിമത്ത് സുഹറ സംസാരിച്ചു.കെ.മറിയം, കെ.കെ ഫാത്തിമ എന്നിവരെ ചടങ്ങിൽ ആദരിച്ചു.വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് എ.ആമിന, ജന:സെക്രട്ടറി പി.ടി.എം. ഷറഫുന്നിസ, ടി.കെ.എ ലത്തീഫ്, ഷമീമ ഇസ്‌ലാഹി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.