പയ്യോളി: സോഷ്യലിസ്റ്റുകളെ മാറ്റി നിർത്തി ഇനി ഒരു രാഷ്ട്ര ഭരണം അസാധ്യമാണെന്ന രാഷ്ട്രീയമാണ് ഈ തെരഞ്ഞടുപ്പ് റിസൽട്ടോടെ രാജ്യത്ത് ഉരുത്തിരിയുന്നതെന്ന് ആർ.ജെ.ഡി. സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു.
പയ്യോളിയിൽ കെ.വിജയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
രാജ്യത്ത് ഏകധിപത്യ ഫാസിസ്റ്റ് ഭരണത്തിന് അറുതി വരികയാണ് ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നും അദ്ധേഹം പറഞ്ഞു.
ആർ.ജെ.ഡി. പയ്യോളി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ – പി.ടി രാഘവൻ ആദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. പുനത്തിൽ ഗോപാലൻ, കൊളാവിപ്പാലം രാജൻ,കെ.പി ഗിരീഷ് കുമാർ ,എം പി. ജിതേഷ്, കെ.വി ചന്ദ്രൻ , മോഹനൻ മാസ്റ്റർ വള്ളിൽ, പി.പി. മോഹൻദാസ് , സിദ്ധു ശ്രീശൻ എന്നിവർ സംസാരിച്ചു