സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം നാളെ കൊയിലാണ്ടിയിൽ

news image
Jan 13, 2025, 4:12 am GMT+0000 payyolionline.in

 

കൊയിലാണ്ടി :  സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 14ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും. ആർ പി രവീന്ദ്രൻ നഗറിൽ നടക്കുന്ന സമ്മേളനം വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

 

“വയോജനങ്ങളും പ്രാദേശിക ഭരണകൂടവും” എന്ന വിഷയത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പ്രഭാഷണം നടത്തും.സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി .കുമാരൻ, സെക്രട്ടറി ചാത്തു മാസ്റ്റർ എന്നിവർ സന്നിഹിതരാകും.

 

ചടങ്ങിൽ പൂതേരി ദാമോദരൻ നായർ, ഉണ്ണീരിക്കുട്ടി കുറുപ്പ് , കുഞ്ഞിച്ചെക്കിണി,എന്നിവരെ മുൻസംസ്ഥാന വൈസ് പ്രസിഡൻറ് സത്യപാലൻ മാസ്റ്റർ ആദരിക്കും. തുടർന്ന് , മുതിർന്ന പൗരന്മാരുടെ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി ബാലൻ കുറുപ്പ് ജില്ലാ പ്രസിഡണ്ട് ഇ. കെ അബൂബക്കർ മാസ്റ്റർ, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ മീഡിയ കൺവീനർ ഇബ്രാഹിം തിക്കോടി,ജില്ലാ ട്രഷറർ പി. കെ രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe