നന്തിയിൽ സി വി ഷംലാക്ക് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

news image
Jul 11, 2023, 2:20 pm GMT+0000 payyolionline.in

നന്തി ബസാർ:  മൂടാടി പഞ്ചായത്തിലെ കടലൂർ പ്രദേശത്ത് താമസിക്കുന്ന ചെമ്പു വയലിൽ മുസ്തഫ- റഷീദ ദമ്പതികളുടെ മകനായ ഷംലാക്ക് (21) ബ്ലഡ് ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലാണ്. മജ്ജ മാറ്റി വെക്കണമെന്നാണ് അവസാനമായി ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് ഈ ചികിത്സയ്ക്ക് ചെലവ് വരുന്നത് .

ഒരു പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മുസ്തഫക്ക് കുടുംബത്തിനും ഈ ഭീമമായച്ചെലവ് താങ്ങാവുന്നതിലുo അപ്പുറമാണ്. ജീവിതത്തിന്റെ വഴിയിൽ ഖുതുബി ബിരുദത്തിന് പഠിക്കുന്ന യുവത്വത്തിന്റെ തുടിപ്പിൽ എത്തിനിൽക്കുന്ന ഈ ചെറുപ്പക്കാരന്റെ അവസ്ഥ വളരെ ദയനീയമാണ്. അതുകൊണ്ട് സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻകഴിയും. കടലൂർ ഗവ: ഹൈസ്കൂളിൽ ചേർന്ന ജനകീയ യോഗം വാർഡ് മെമ്പർ റഫീഖ് പുത്തലത്തിന്റെ അധ്യക്ഷതയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ മോഹനൻബ്ലോക്ക് മെമ്പർ സുഹറ കാദർ, തെഖ് യുദ്ദീൻ ഹൈത്തമി വിവിധ സംഘടന പ്രതിനിധികൾ പ്രസംഗിച്ചു. അൻസീർ കെ സ്വാഗതവും സി കെ അബൂബക്കർ നന്ദിയും പറഞ്ഞു.

കെ മുരളീധരൻ എം.പി. കാനത്തിൽ ജമീല എംഎൽഎ സി കെ ശ്രീകുമാർ ,വി .പി . ദുൽകിഫിൽ ( ജില്ലാ പഞ്ചായത്ത്മെമ്പർ ) സുഹ്റ ഖാദർ( ബ്ലോക്ക് മെമ്പർ )തെഖ് യു ദ്ധീ ൻ ഹൈത്തമി രക്ഷാധികാരികളായും, എം കെ മോഹനൻ (ചെയർമാൻ),സാലിഹ് സഖാഫി (വർക്കിംഗ് ചെയർമാൻ),കരീം കരീനാസ് പി എൻ കെ അബ്ദുള്ള, മെയോൺ ഖാദർ (വൈസ് ചെയർമാൻമാർ) റഫീഖ് പുത്തലത്ത് (ജനറൽ കൺവീനർ )സഹീർ വി എ കെ (വർക്കിംഗ് കൺവീന)റും,കെ വി സുബൈർ ടി കെ കബീർ റസാക്ക് കെ ആർ പി കെ രാജീവ് കുമാർ (ജോൺ കൺവീനർമാർ),എസ് പി രവീന്ദ്രൻ (ട്രഷറു)മായി കമ്മിറ്റി രൂപീകരിച്ചു.

ബാങ്ക് അക്കൗണ്ട് ഷംലാക്ക് ചികിത്സാസഹായ കമ്മിറ്റി

അക്കൗണ്ട് നമ്പർ /040187101070644,

IFSC-KLGB0040187 കേരള ഗ്രാമീണ ബാങ്ക് നന്തി ബ്രാഞ്ച്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe