പയ്യോളി: പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നു വി.ആർ വിജയരാഘവൻ മാസ്റ്ററെന്ന് സി. എൻ ചന്ദ്രൻ. ഏത് വിഷയത്തെക്കുറിച്ചും മലയാളത്തിൽ സംസാരിക്കാനുള്ള അദ്ദേഹത്തിനുള്ള കഴിവ് അസാമാന്യമായിരുന്നുവെന്നും സി പി ഐ നേതാവ് സി എൻ ചന്ദ്രൻ അഭിപ്രായപ്പെട്ടു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് കേന്ദ്ര ബജറ്റും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തിൽ പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഏറ്റവും വലിയ സാമ്പത്തികാസമത്വം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും നൂറിലൊന്നു പേർ സമ്പത്തിൻ്റെ നാലിലൊന്ന് കയ്യടക്കി വച്ചിരിക്കയാണെന്നും ഈ അസമത്വം കൂടുതൽ വർദ്ധിപ്പിക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റ്.
ചില സംസ്ഥാനങ്ങൾക്ക് വലിയ തോതിൽ പദ്ധതികൾ അനുവദിക്കുകയും കേരളം പോലുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു കൊണ്ട് ഫെഡലിറസം അട്ടിമറിക്കുകയാണെന്നും പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ കണക്കുകൾ നിരത്തി വ്യക്തമാക്കി. ഇരിങ്ങൽ അനിൽ കുമാർ സ്വാഗതം പറഞ്ഞു. ശശി മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. അഡ്വ സുനിൽ മോഹൻ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
സിപിഎം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗം കൂടയിൽ സുധീഷ് രാജ് സിപിഐയിൽ ചേർന്നു
പയ്യോളി: സിപിഎം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗവും കർഷക സംഘം പയ്യോളി ഏരിയാ കമ്മിറ്റി അംഗവും അയനിക്കാട് 24-ാം മൈൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കൂടയിൽ സുധീഷ് രാജ് സിപിഐയിൽ ചേർന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ.ചന്ദ്രൻ കൂടയിൽ സുധീഷ് രാജിന് പതാക നിൽകി സ്വീകരിച്ചു.