സിം എടുക്കാൻ വരുന്നവർ നൽകുന്ന ആധാർ, ഒന്ന് മാറ്റിയെടുത്ത് രേഖകൾ ഉണ്ടാക്കി കൊടുക്കും; മൂന്ന് പേർ അറസ്റ്റിൽ

news image
Mar 10, 2025, 3:42 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പിടിയിൽ. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ കണ്ടെത്തി. സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമ്മാണം. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മേഘാലയ പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റിലായിരുന്നു. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജൻ ബോർഗോഹൈൻ അറസ്റ്റിലായത്. മേഘാലയയിലെ ഭക്ഷ്യ സംസ്കരണ സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോന്ന ശേഷമാണ് ഇയാൾ പെരുമ്പാവൂരിൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞത്. പ്രതി പിടിയിലായതറിഞ്ഞ് മേഖാലയ പൊലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe