തുറയൂർ: യുവജനതാദൾ സംസ്ഥാന കമ്മിറ്റി മെമ്പറും മുൻ സമതകലാസമിതി പ്രസിഡണ്ടും മുൻ ജനതാദൾ പേരാമ്പ്ര മണ്ഡലം സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന സഖാവ് അജീഷ് കൊടക്കാടിന്റെ 9-ാം അനുസ്മരണ ദിനം ഇന്ന് (നവംബർ 7) തുറയൂർ പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അനുസ്മരണ ദിനത്തിന്റെ ഭാഗമായി രാവിലെ 8 മണിക്ക് കണ്ണമ്പത്ത് മുക്കിലെ അജീഷ് സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് സർവകക്ഷി അനുസ്മരണ സമ്മേളനത്തിൽ ആര് ജെ ഡി പേരാമ്പ്ര മണ്ഡലം സെക്രട്ടറി സി.ഡി പ്രകാശ്, പി.ടി രാഘവൻ, ടി.എൻ മനോജ്, പി.കെ.കിഷോർ, സി.കെ. അസീസ്, ഇ.കെ. ബാലകൃഷ്ണൻ, കോലാങ്കൈ ജയരാജൻ, കെ.ടി ഹരീഷ് എന്നിവർ പങ്കെടുക്കും.
11 മണിക്ക് ഇരിങ്ങത്ത് ആശാരികണ്ടി സത്യൻ്റെ സ്മൃതികുടീരത്തിൽ നിന്നും പൊതുസമ്മേളനം നടക്കുന്ന പയ്യോളി അങ്ങാടിയിലേക്ക് യുവജനതാദളിൻ്റെ നേതൃത്വത്തിൽ ദീപശിഖാ ജാഥ നടത്തും. ആര് ജെ ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ദീപശിഖ കൈമാറും. നിഷാദ് പൊന്നം കണ്ടി സംബന്ധിക്കും.
വനിതകൾ നയിക്കുന്ന ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ വൈകുന്നേരം കണ്ണമ്പത്ത് നിന്ന് ആരംഭിക്കുന്ന അനുസ്മരണ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് പയ്യോളി അങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനം സലീംമടവൂർ ആര് ജെ ഡി സംസ്ഥാന ജനറൽസെക്രട്ടറി ഉദ്ഘാടനം ചെയ്യും.
ആര് ജെ ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, പി.പി. ഷൈജൽ വയനാട്, RJD പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് പി. മോനിഷ എന്നിവർ പങ്കെടുക്കും.
അജീഷ് കൊടക്കാടിൻ്റെ പേരിൽ RJD തുറയൂർ പഞ്ചായത്ത് കമ്മിറ്റി, തുറയൂർ പ്രൈമറി ഹെൽത്ത് സെൻ്ററിന് വാട്ടർ പ്യൂരിഫെയർ നൽകുന്ന ചടങ്ങും നടക്കുമെന്നു സംഘാടകർ അറിയിച്ചു.