സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി

news image
Oct 15, 2022, 2:54 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ  പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. തിരുവനന്തപുരത്ത് 33,363 പേരാണ് പ്രവേശനം നേടിയത്. 10,423 പേര്‍ പ്രവേശനം നേടിയ ഇടുക്കിയിലാണ് ഏറ്റവും കുറവ്.

ഹയർസെക്കന്‍ററിയില്‍ ആകെ 3,85,909 പേർ പ്രവേശനം നേടി. വൊക്കേഷണൽ ഹയർ സെക്കന്‍ററി പ്രവേശനം നേടിയവർ  29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി. ഹയർ സെക്കന്‍ററിയില്‍ 43,772 ഉം വൊക്കേഷണൽ ഹയർ സെക്കന്‍ററിയില്‍ 3,916 ഉം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പരാതികൾ ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാനായിയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

ഓരോ ജില്ലയിലും പ്രവേശനം നേടിയവരുടെ എണ്ണം 

തിരുവനന്തപുരം – 33,363
കൊല്ലം – 27,359
പത്തനംതിട്ട – 11,371
ആലപ്പുഴ – 20,896
കോട്ടയം – 20,721
ഇടുക്കി – 10,423
എറണാകുളം – 32,996
തൃശ്ശൂർ – 34,065
പാലക്കാട് – 32,918
കോഴിക്കോട് – 39,697
വയനാട് – 10,610
കണ്ണൂർ  – 32,679
കാസർഗോഡ് – 16,082

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe