വോട്ടർ ഐഡി ആധാർകാർഡ് ലിങ്കേജ് ഊർജിതമാക്കും; അഴിയൂർ ജനകീയ സമിതി യോഗം

news image
Oct 15, 2022, 3:23 pm GMT+0000 payyolionline.in

വടകര  :  വോട്ടർ ഐഡിയും  ആധാർകാർഡും  ലിങ്കേജ്  ചെയ്യുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം തീരുമാനിച്ചു.  ഇതിന്റെ ഭാഗമായിവാർഡുകൾ തോറും ക്യാമ്പുകൾ സംഘടിപ്പിക്കും.

ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടത്തുന്നത്. വില്ലേജ്  ഓഫീസിൽ മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.കുടിശ്ശികയെ തുടർന്ന് ജല അതോറിറ്റിയാണ് ജലവിതരണം നിർത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി ബാബുരാജ്, പി പി ബിന്ദു, പ്രദീപ് ചോമ്പാല, ടി ടി പത്മനാഭൻ, മുബാസ് കല്ലേരി, കെ പി പ്രമോദ്, വില്ലേജ് ഓഫീസർ ടി പി റിനീഷ് കുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe