വർക്കലയില്‍ യുവതി പാപനാശം കുന്നിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

news image
Jan 3, 2024, 12:48 pm GMT+0000 payyolionline.in

വർക്കല: പാപനാശം ഹെലിപാഡിലെ കുന്നിൽനിന്നും താഴേക്ക് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ച ഒന്നേമുക്കാലോടെയാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി അമൃത(28)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരിയായാണ് ഇവർ വർക്കലയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഴ്ചയിൽ തലക്ക് സാരമായി പരിക്കേറ്റ ഇവർ അബോധവസ്ഥയിലായിരുന്നു. ഇരുകൈകളും ഒടിഞ്ഞിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ​

യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് ആൺ സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാക്കൾ മദ്യലഹരിയിലാണെന്നും പൊലീസ് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe