ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യ പ്രതികരണം വന്നത്. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ‘വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ – ജയ് ഹിന്ദ്’ -എന്നിങ്ങനെയാണ് കുറിപ്പ്.രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധിയാണ് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്’ എന്ന് രാഹുൽ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. പൂർണേശിന്റെ പരാതിയിൽ സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ഇതോടെ എം.പി സ്ഥാനത്തുനിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളി. ഇതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
- Home
- നാട്ടുവാര്‍ത്ത
- വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്
വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്
Share the news :
Aug 4, 2023, 9:53 am GMT+0000
payyolionline.in
സഭ മര്യാദക്ക് നടത്തിയാൽ മതി, ശാസ്ത്രത്തെ രക്ഷിക്കാൻ അവതാരങ്ങളെ വേണ്ട: സ്പീക്ക ..
സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടാനാകില്ല,രാഹുലിന്റെ അയോഗ്യത സ് ..
Related storeis
അയനിക്കാട് സേവന നഗർ റോഡ് നാടിന് സമർപ്പിച്ചു
Jan 5, 2025, 5:07 pm GMT+0000
വടകര താലൂക്കിൽ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി
Jan 5, 2025, 4:46 pm GMT+0000
തിക്കോടിയിൽ കെ.വി.നാണുവിനെ എൻ.സി.പി. അനുസ്മരിച്ചു
Jan 5, 2025, 11:21 am GMT+0000
കുട്ടികൾക്ക് ആവേശമായി പുറക്കാട് വിദ്യാസദനം ‘എക്സ്പോ 2025’
Jan 5, 2025, 11:10 am GMT+0000
ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പി.ടി ഉഷ എം.പിക്ക്...
Jan 5, 2025, 10:20 am GMT+0000
ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന...
Jan 4, 2025, 5:33 pm GMT+0000
More from this section
പയ്യോളിയിൽ വ്യാപാരികളുടെ കുടുംബ സംഗമം നാളെ : സംസ്ഥാന പ്രസിഡണ്ട് രാജ...
Jan 4, 2025, 10:15 am GMT+0000
പയ്യോളി നഗരസഭ പുതിയ പെര്‍മിറ്റിനുള്ള സമ്മതപത്രം അനുവദിക്കുക’ ...
Jan 4, 2025, 10:12 am GMT+0000
പയ്യോളിയിലെ കോട്ടക്കലിന്റെ പേര് മാറ്റണം ; ഗ്രാമസഭയില്‍ പ്രമേയം
Jan 4, 2025, 10:10 am GMT+0000
സോഷ്യലിസ്റ്റുകൾ പൊതു പ്രവർത്തകർക്ക് മാതൃക കാട്ടി: കെ. ലോഹ്യ
Jan 4, 2025, 6:59 am GMT+0000
കുഞ്ഞിപ്പള്ളിയിൽ ഇരുപതിനായിരം ലിറ്റർ മണ്ണെണ്ണ പിടികൂടി
Jan 3, 2025, 10:57 am GMT+0000
കരാട്ടെയിൽ ഒന്നാം സ്ഥാനം നിലനിർത്തി മേമുണ്ടയിലെ അൾട്ടിമെക്സ് കരാത്ത...
Jan 3, 2025, 6:39 am GMT+0000
പയ്യോളിയിലെ വിദ്യാർത്ഥിനി സെന യാസറിന് ഉജ്ജ്വല ബാല്യം പുരസ്കാരം
Jan 3, 2025, 5:56 am GMT+0000
ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു
Jan 3, 2025, 3:49 am GMT+0000
വിദ്യാസദനം എക്സ്പോ ’25 : പയ്യോളിയിൽ നാളെ ശാസ്ത്രസാങ്കേതിക വി...
Jan 3, 2025, 3:37 am GMT+0000
നന്തിയിൽ സിഐഇആർ ജില്ലാ ‘സർഗോത്സവo’
Jan 2, 2025, 5:15 pm GMT+0000
നന്തി നാരങ്ങോളി കുളത്ത് കാട്ടുപന്നി ഇറങ്ങി; പ്രദേശവാസികളും യാത്രക്ക...
Jan 2, 2025, 4:27 pm GMT+0000
മേപ്പയൂരിൽ പൊതു കളിക്കളം സ്ഥാപിക്കണം: ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി
Jan 2, 2025, 6:43 am GMT+0000
ഡിഎ കുടിശിക ഉടനെ അനുവദിക്കുക: സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല സമ്മ...
Jan 1, 2025, 4:22 pm GMT+0000
മുത്താമ്പി പുഴയിൽ ചാടി യുവതി മരിച്ചു
Jan 1, 2025, 3:58 pm GMT+0000
സർഗാലയിൽ സുരക്ഷാ ജീവനക്കാരനെ അടിച്ചു പരിക്കേൽപ്പിച്ചു ; കോട്ടക്കൽ സ...
Jan 1, 2025, 3:02 pm GMT+0000