വീരവഞ്ചേരി എൽ പി സ്കൂളിൽ ശതാബ്‌ദി ആഘോഷ പരിപാടി ഒക്ടോബർ 1ന്

news image
Sep 29, 2022, 9:44 am GMT+0000 payyolionline.in

തിക്കോടി  : വീരവഞ്ചേരി എൽ പി സ്കൂളിൽ ശതാബ്‌ദി ആഘോഷ പരിപാടിയുടെ ഭാഗമായി  ഒക്ടോബർ 1 ശനിയാഴ്ച ഉച്ചക്ക് 2.30ന് പൂർവ്വ വിദ്യാർത്ഥി സംഗമവും മൺമറഞ്ഞ അധ്യാപകരുടെ ഫോട്ടോ അനാഛദനവും പൂർവ്വ അധ്യാപകരെ ആദരിക്കലും നടക്കും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷീജ ശശിഉദ്ഘാടനം  ചെയ്യുന്ന ചടങ്ങിൽ ഡോ :സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തുന്നു. തുടർന്ന് “മധുരിക്കും ഓർമ്മകൾ “എന്ന പരിപാടിയിലൂടെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ അധ്യാപകരുമായി സംവദിക്കുന്നു. ശേഷം കോഴിക്കോട് നിലം നാടകക്കൂട്ടം അവതരിപ്പിക്കുന്ന ‘വയലും വീടും’നാടകവും സംഘടിപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe