‘വീട്ടിലൊരു മരം’: വെള്ളറക്കാട് സൈന്റിയ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

news image
Jun 5, 2026, 10:57 am GMT+0000 payyolionline.in

മൂടാടി: ശുചിത്വവും പ്രകൃതി സംരക്ഷണവും മുൻനിർത്തി കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വെള്ളറക്കാട് സൈന്റിയ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. “ചെറിയ ചുവടുകൾ വലിയ മാറ്റങ്ങൾക്കാകട്ടെ” എന്ന സന്ദേശമുയർത്തി സ്കൂളിൽ നടപ്പിലാക്കിയ “വീട്ടിലൊരു മരം” പദ്ധതിയുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഫൗസിയ പി. നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ രജിത ബാബുരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മൂടാടി കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നൂറോളം വൃക്ഷത്തൈകൾ വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe