കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി

news image
Nov 3, 2026, 2:03 am GMT+0000 payyolionline.in

കൊയിലാണ്ടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റും ആയിരുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ തിരക്കും കൊയിലാണ്ടി ടൗണിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്ത് കൊയിലാണ്ടി നഗരസഭാ പരിധിയിൽ ഇന്ന് (03.11.2026, ചൊവ്വാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ടൗണിലെ വലിയ തിരക്കുമൂലം വിദ്യാർത്ഥികൾക്ക് ഉണ്ടാകാനിടയുള്ള യാത്രാബുദ്ധിമുട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഐ.എ.എസ് അവധി പ്രഖ്യാപിച്ചത്.

അധ്യയന നഷ്ടം ഒഴിവാക്കാൻ സ്ഥാപനങ്ങൾ സമാന്തരമായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് സ്ഥാപന മേധാവികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും അവ മുൻനിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe