വി.ആർ.വിജയരാഘവൻ അനുസ്മരണം തിങ്കളാഴ്ച പയ്യോളിൽ

news image
Sep 1, 2024, 4:33 pm GMT+0000 payyolionline.in

പയ്യോളി: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, പാർട്ടി വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻ്റിൻ്റെ ചുമതലക്കാരൻ, പ്രമുഖ പ്രാസംഗികൻ, സംസ്ഥാന അവാർഡ് നേടിയ അദ്ധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധനായവി.ആർ.വിജയരാഘവൻ മാസ്റ്റർ അനുസ്മരണം നാളെ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കേന്ദ്രബഡ്ജറ്റും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡണ്ട്.പ്രൊഫ.ടി.പി. കുഞ്ഞികണ്ണൻ പ്രഭാഷണം നടത്തും. പരിപാടിയിൽ എം.നാരായണൻ, അഡ്വ.എസ്.സുനിൽ മോഹൻ, കെ.ശശിധരൻ, വി.എം.ഷാഹുൽ ഹമീദ്, എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി ബി.ദർശിത്ത്, പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ റസിയ ഫൈസൽ, സി.പി.ഐ ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽ കുമാർ എന്നിവർ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe