പയ്യോളി: ഓട്ടോ ഗുഡ്സ് തൊഴിലാളികൾക്ക് സ്ഥിരം സ്റ്റാൻഡ് അനുവദിക്കുക, ബീച്ച് റോഡ് നവീകരണർത്ഥം മാറ്റിയ സ്റ്റാൻഡ് പുനസ്ഥാപിക്കുക, തൊഴിലാളി ക്ഷേമ കാര്യങ്ങൾക്ക് മുൻകൈ എടുക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പയ്യോളി ഓട്ടോ ഗുഡ്സ് കോ ഓർഡിനേഷൻ കമ്മിറ്റി നഗരസഭാ ചെയർമാന് നിവേദനം നൽകി.
കോ ഓർഡിനേഷൻ കമ്മറ്റി പ്രസിഡന്റ് റഫീഖ് തൗബ മുനിസിപ്പാലിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ നു നിവേദനം കൈമാറി. ആനന്ദൻ പൊറായി, അശോകൻ, ലത്തീഫ്, സലാം, ആനന്ദ് എന്നിവർ പങ്കെടുത്തു.