തൊടുപുഴയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 2 യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചു

news image
Sep 17, 2022, 11:45 am GMT+0000 payyolionline.in

തൊടുപുഴ:കാഞ്ഞാറിനു സമീപം മലങ്കര ജലാശയത്തിൽ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനുംമുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), കോട്ടയം സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. ഫിർദോസ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐയുടെ മകനാണ്.

നാലു കൂട്ടുകാർ ചേർന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് തൊടുപുഴയിൽ എത്തിയത്. തിരികെ മടങ്ങും വഴി കാലു കഴുകാൻ കാഞ്ഞാർ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോള്‍ വെള്ളത്തിൽ വീഴുകയായിരുന്നു എന്ന്പൊലീസ്  പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe