പയ്യോളി : വിലവർദ്ധനവിനെതിരെയും സപ്ലൈകോമാർട്ടിൽ അവിശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും പയ്യോളി മണ്ഡലം ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി. ധർണാസമരം കെപിസിസി മുൻ സെക്രട്ടറി ഐ മൂസ ഉദ്ഘാടനം ചെയ്തു .
കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മനോജ് നമ്പൂരി മഠത്തിൽ അധ്യക്ഷനായി. പുത്തുകാട്ട് രാമകൃഷ്ണൻ, മുജേഷ് ശാസ്ത്രി, കെ ടി സിന്ധു , നടുക്കുടി പ്രവീൺ, എം ടി മോളി, ഇ കെ ശ്രീധൾ രാജ്, സായി രാജേന്ദ്രൻ, വി കെ സോമൻ,ടി ടി എഞ്ചിലാടി അഹമ്മദ്, പി എൻ അനിൽകുമാർ, തൊടുവയൽ സദാനന്ദൻ, കാര്യാട്ട് ഗോപാലൻ, ടി എം ബാബു, സി എൻ ബാലകൃഷ്ണൻ ,സിന്ധു സതീന്ദ്രൻ, സജീഷ് കോമത്ത്, വി വി എം ബിജിഷ, സനൂപ് കോമത്ത് ,ഇ കെ ബിജു കേളോത്ത് ബാബു സ്വാഗതവും ശശിധരൻ കുന്നുംപുറത്ത് നന്ദി പറഞ്ഞു.