വിലങ്ങാട് ഉരുൾ പൊട്ടൽ പ്രദേശത്തു വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രതിനിധികൾ സന്ദർശിച്ചു

news image
Aug 5, 2024, 8:31 am GMT+0000 payyolionline.in

കോഴിക്കോട്: വിലങ്ങാട് ഉരുൾ പൊട്ടൽ പ്രദേശത്തു വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രതിനിധികൾ സന്ദർശനം നടത്തി. ഒരാളാണ് മരണപ്പെട്ടതെങ്കിലും 15 ഓളം വീടുകൾ പൂർണമായും 80 ഓളം വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്.

അപകടാവസ്ഥ മനസ്സിലാക്കിയ നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ഒരു പാട് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
പുനരധിവാസമാണ് ഇവിടെത്തെ നിസ്സഹായരായവർക്ക് വേണ്ടത്. വയനാട് ദുരന്തത്തിൻ്റെ റിപ്പോർട്ടിംഗിനിടയിൽ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാതെ പോയതിനാൽ അധികാരികളും സുമനസ്സുകളും സന്നദ്ധ സംഘനകളും വിലങ്ങാട് ദുരന്തത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം.

 

സന്ദർശനത്തിന് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, സെക്രട്ടറി ജമാൽ മദനി, നൗഫൽ വടകര, നസീർ ടിപി , നാസർ മദനി, ഹംറാസ്‌ കൊയിലാണ്ടി, സാലിഹ് അരിക്കുളം, ഉനൈസ് സലാഹി, മൊയ്‌തു കൊടിയുറ, അബൂബക്ർ ജാതിയേരി, വിവി ബഷീർ, കുവൈറ്റ് കെകെ ഐ സി നേതാക്കളായ സക്കീർ കൊയിലാണ്ടി, അസ്‌ഹർ അത്തേരി, ഹാഫിസ് അസ്‌ലം, സൈഫുല്ല പയ്യോളി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe