വിദ്യാർത്ഥികളെ കയറ്റുന്നില്ല : നന്തിയിൽ ബസ് തടഞ്ഞ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം

news image
Aug 22, 2023, 7:27 am GMT+0000 payyolionline.in

നന്തിബസാര്‍: ലിമിറ്റഡ് സ്റ്റോപ് ബസ്സുകള്‍ നന്തി ടൗണില്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്നതില്‍ പ്രതിഷേധിച്ച്  ഡിവൈഎഫ്ഐ  ബസുകള്‍ തടഞ്ഞു പ്രതിഷേധിച്ചു.  ദീര്‍ഘദൂരം സഞ്ചരിച്ച് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസ്സില്‍ എത്താന്‍ സാധിക്കാത്തത്.

 

അധ്യയനം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്  ഡിവൈഎഫ്ഐ നന്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകള്‍ തടഞ്ഞ് പ്രതിഷേധിച്ചത്.  യഥാർത്ഥ സ്ഥാനത്ത് ബസ് നിർത്താത്തതിനാൽ ഓടിക്കയറിയ വിദ്യാർത്ഥി ബസ്സിൽ നിന്നും വീണ് അപകടം സംഭവിച്ചിരുന്നു. തുടര്‍ ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുവാന്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പകല്‍ നന്തി ബസ്സ് സ്റ്റോപ്പില്‍ ബസ്സുകള്‍ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തുമെന്ന് നന്തി മേഖല സെക്രട്ടറി പി.വി. നിയാസ്  അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe